‘ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് ഒ.ടി.ടിക്കായി അശ്ലീല ചിത്രങ്ങളുണ്ടാക്കി’; വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര സൈബർ പൊലീസ്

‘ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് ഒ.ടി.ടിക്കായി അശ്ലീല ചിത്രങ്ങളുണ്ടാക്കി’; വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര സൈബർ പൊലീസ്
 

മുംബൈ: ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ഒ.ടി.ടിമാധ്യമങ്ങൾക്കായി അശ്ലീല ചിത്രങ്ങളുണ്ടാക്കിയെന്ന് മഹാരാഷ്ട്ര സൈബർ പൊലീസ്. സാമ്പത്തിക ലക്ഷ്യത്തോടെ പല ഡീലക്‌സ് ഹോട്ടലുകളിൽ വെച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കായി അശ്ലീല സിനിമ ചിത്രീകരണം നടത്തിയെന്നാണ് പൊലീസ് ആരോപിച്ചത്. 

കുന്ദ്രക്കൊപ്പം മോഡലുകളായ ഷെർലിൻ ചോപ്ര, പൂനം പാണ്ഡേ, സിനിമാ നിർമാതാവായ മീട്ട ജുൻജുനവാല, കാമറാമാൻ രാജ് ദുബെ എന്നിവർ ചേർന്ന് രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വെച്ച് അശ്ലീല വീഡിയോകൾ ചത്രീകരിച്ചുവെന്ന് പൊലീസ് കഴിഞ്ഞ ആഴ്ച കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

2021 ഏപ്രിലിൽ മുംബൈ ക്രൈംബ്രാഞ്ച് സംഭവത്തിൽ മറ്റൊരു കുറ്റപത്രം തയ്യാറാക്കിയിരുന്നു. സെപ്തംബറിൽ സപ്ലിമെൻററി കുറ്റപത്രവും രജിസ്റ്റർ ചെയ്തു. 2021 ഫെബ്രുവരിയിൽ മദ്ദ് ഐലൻറിലെ ബംഗ്ലാവിൽ നടന്ന റെയ്‌ഡോഡെയാണ് വളരെ വിവാദമായ സംഭവം പുറത്തുവന്നത്.