മന്ത്രിക്ക് നേരെ ഷൂ ഏറ് ;പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് ആരോപണം

google news
ashok
 

രാജസ്ഥാനിൽ മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ ഏറ് . സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി  അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്നാണ് ഉയരുന്ന ആരോപണം . ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു. ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. 

സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക്  ചന്ദ്ന രം​ഗത്തെത്തി. തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താൻ സംഘർഷത്തിന് ഇല്ലെന്നും സംഘർഷമുണ്ടായാൽ ഒരാളെ ശേഷിക്കൂവെന്നും  താൻ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന പറഞ്ഞു. 
 

Tags