പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ശ്രദ്ധയെ കൊന്നത്;അഫ്താബിന്റെ കസ്റ്റഡി കാലാവധി നീട്ടി

afthab

ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് അമീന്‍ പൂനാവാലയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.ഡല്‍ഹി സാകേത് കോടതിയാണ്  കസ്റ്റഡി കാലാവധി നീട്ടാനുള്ള അനുമതി നൽകിയത്.  .ശ്രദ്ധയെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊന്നതെന്ന് അഫ്താവ് കോടതിയെ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ കണ്ടെത്താത്ത സാഹചര്യത്തിലാണ് കസ്റ്റഡി നീട്ടണമെന്ന്  ആവശ്യപ്പെട്ട കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍, കൊലപാതകം നടന്ന ദിവസം ധരിച്ച വസ്ത്രങ്ങള്‍, കാണാതായ മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. 

നേരത്തെ അഫ്താബിന്റെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹി കോടതി സിറ്റി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാലിപ്പോള്‍ നാര്‍ക്കോ ടെസ്റ്റിന് മുമ്പ് പോളിഗ്രാഫ് ടെസ്റ്റ് നടത്താനാണ് പോലീസ് ആഗ്രഹിക്കുന്നത്. പോളിഗ്രാഫ് ടെസ്റ്റ് എന്നത് മരുന്ന് ഉപയോഗിക്കാത്ത പരിശോധനയാണ്.

കേസില്‍ സ്വയം കുഴിച്ച കുഴിയിലാണ് കാമുകന്‍ അഫ്താബ് കുടുങ്ങിയത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷണങ്ങളാക്കിയ പ്രതി പൊലീസിനോട് പറഞ്ഞ കള്ളക്കഥയാണ് വിനയായത്. സ്വന്തം ഇഷ്ടത്തിന് ശ്രദ്ധ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ഫോണ്‍ ഉള്‍പ്പെടെ കയ്യിലുണ്ടെന്നുമാണ് അഫ്താബ് പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെ ശ്രദ്ധയുടെ പേരില്‍ നടത്തിയ ഓണ്‍ലൈന്‍ ഇടപാടുകളും സോഷ്യല്‍ മീഡിയയിലെ ചാറ്റുകളും ഇയാളിലേക്ക് അന്വേഷണം എത്തിക്കുകയായിരുന്നു.