സൊണാലി ഫോഗട്ട് വധക്കേസ് ; സിബിഐ അന്വേഷിക്കണം

sonali
 

സൊണാലി ഫോഗട്ട് വധക്കേസില്‍ സിബിഐ അന്വേഷണത്തിന്  ഗോവ സര്‍ക്കാര്‍. സോണാലി ഫോഗട്ടിന്റെ മകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 

'കേസന്വേഷണത്തില്‍ ഗോവ പോലീസിന് നിരവധി നല്ല സൂചനകള്‍ ലഭിച്ചു. സോണാലി ഫോഗട്ടിന്റെ മകളും കുടുംബവും ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധിപേരില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. കേസ് കേന്ദ്രത്തിന് കൈമാറാന്‍ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുമെന്ന്  ഗോവ മുഖ്യമന്ത്രി പറഞ്ഞു.

സൊണാലിയുടെ കൊലപാതകം സ്വത്തു തട്ടാനെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സഹായി സുധീര്‍ പാല്‍ സാങ്വാന്‍ നേരത്തെയും സോണാലിയ്ക്ക് വിഷം കൊടുക്കാന്‍ ശ്രമിച്ചിരുന്നതായും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. '

മുന്‍ ടിക് ടോക് താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സോണാലി ഫോഗട്ട് ഗോവയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 23 ന് നോര്‍ത്ത് ഗോവ ജില്ലയിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പിന്നാലെ സൊണാലിയുടെ സഹായികളായ സാങ്വാനും സിങ്ങും പിടിയിലായി. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.