2024ൽ പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി: നിതീഷ് കുമാർ

nitish kumar
 

പട്‌ന: 2024ൽ ബിജെപി ഇതര സർക്കാർ അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ ബിഹാറിനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുമെന്നും നിതീഷ് പറഞ്ഞു.

ബിഹാറിൽ ബിജെപി ബന്ധം അവസാനിപ്പിച്ച് പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതോടെ പ്രധാനമന്ത്രി പദമാണ് നിതീഷിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

നേരത്തെ ഡൽഹിയിലെത്തി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിന്റെ പ്രസ്താവന. 

2007 മുതൽ തന്നെ ആർജെഡിയും കോൺഗ്രസും ബിഹാറിന്റെ പ്രത്യേക പദവിക്കായി ആവശ്യമുന്നയിക്കുന്നുണ്ട്. ഈ ആവശ്യം അംഗീകരിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.