വനിത ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; വിമാനത്തിൽ നിന്നും രണ്ട് യാത്രക്കാരെ ഇറക്കിവിട്ടു

SpiceJet Passenger Deboarded After Misbehaving With Crew
 

ന്യൂഡല്‍ഹി: വനിത ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനേ തുടര്‍ന്ന് രണ്ട് പേരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.
  
ഒരു യാത്രക്കാരൻ വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും, മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിൽ ഇടപെടാൻ എത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചതായും മറ്റു ജീവനക്കാർ പരാതി നൽകി. 

ഡൽഹിയിൽനിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്പൈസ്‌ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. സംഭവം ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ  അറിയിച്ചു. 

അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാൾക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വിമാനത്തിൽനിന്ന് പുറത്താക്കിയെന്നും കുറിപ്പിൽ പറയുന്നു.