തുടർച്ചയായ സാങ്കേതിക തകരാർ; സ്പൈ​സ് ജെ​റ്റി​ന്‍റെ സ​ർ​വീ​സ് പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ചു

SpiceJet
 

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ വീ​ഴ്ച മു​ൻ​നി​ർ​ത്തി സ്വ​കാ​ര്യ വി​മാ​ന ക​മ്പ​നി​യാ​യി സ്പൈ​സ് ജെ​റ്റി​ന്‍റെ പ​കു​തി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ചു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ശി​ക്ഷാ​ന​ട​പ​ടി. എ​ന്നാ​ൽ സീ​സ​ൺ അ​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ​ടി ബാ​ധി​ക്കി​ല്ലെ​ന്ന് സ്പൈ​സ് ജെ​റ്റ് അ​റി​യി​ച്ചു.

വി​വി​ധ പ​രി​ശോ​ധ​ന​ക​ളു​ടേ​യും സ്‌​പൈ​സ് ജെ​റ്റി​ന്‍റെ മ​റു​പ​ടി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഡി​ജി​സി​എ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​സി​എ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. അ​ടു​ത്ത എ​ട്ടാ​ഴ്ച സ്‌​പൈ​സ് ജെ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​ജി​സി​എ നി​രീ​ക്ഷി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി.


18 ദിവസങ്ങൾക്കുള്ളിൽ 8 സ്‌പൈസ് ജെറ്റ് സർവീസുകൾ ആണ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങിയത്. ജൂലൈ 9ന് ഡി.ജി.സി.എ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കുഴപ്പം കണ്ടു പിടിക്കാനായി 48 സ്പൈസ് ജെറ്റ്‌ വിമാനങ്ങളിൽ 53 ഇടത്താണ് ഡി.ജി.സി.എ സ്പോട്ട് ചെക്കിങ് നടത്തിയത്.

വിശ്വാസ്യതയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസ് ജെറ്റിന്‍റെ 50 ശതമാനം സർവീസുകൾ എട്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കുന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു. ഒരു എയർലൈനെതിരെ അടുത്ത കാലത്ത് എടുക്കുന്ന ഏറ്റവും കര്‍ശനമായ നടപടിയാണിത്.

  
അതേസമയം ഡിജിസിഎ ഉത്തരവ് പാലിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സീസണായതിനാല്‍ മറ്റു വിമാന കമ്പനികളെ പോലെ സ്‌പൈസ് ജെറ്റും വരുന്ന സര്‍വീസുകള്‍ പുന:ക്രമീകരിച്ചിരുന്നു. അതിനാല്‍ ഡിജിസിഎ ഉത്തരവ് കമ്പനിയുടെ സര്‍വീസുകളെ ബാധിക്കില്ലെന്നും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.