കര്‍ണാടകയില്‍ ശ്രീരാമസേന നേതാവിനും ഡ്രൈവര്‍ക്കും വെടിയേറ്റു

Sri Ram Sena leader
 

ബെലഗാവി: കര്‍ണാടകയില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ക്കും അജ്ഞാതന്റെ വെടിയേറ്റു. ബെലഗാവിയിലെ ഹിന്‍ഡല ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന രവിക്കും ഡ്രൈവര്‍ക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പറഞ്ഞു.