സമ്പൂർണ്ണ മദ്യ നിരോധനമുള്ള സംസ്ഥാനം;വിഷമദ്യ ദുരന്തത്തിൽ മരണം 40 ആയി

alchahol
 

ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 40 മരണം ആയി.  നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 14 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇതിൽ മിക്കവരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു. മരിച്ചവരിൽ 31 പേർ ബോട്ടാഡിയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നും ഒൻപത് പേർ അഹമ്മദാബാദ് ജില്ലയിലെ ധൻധുക താലൂക്കിൽ നിന്നുള്ളവരുമാണ്. 50ഓളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

സമ്പൂർണ്ണ മദ്യ നിരോധനമുള്ള സംസ്ഥാനത്താണ് ഇത്രയും വലിയ വിഷമദ്യ ദുരന്തമുണ്ടായത്. ഇരകൾ മീഥൈൽ ആൽക്കഹോൾ കഴിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. വിഷമദ്യ വിൽപ്പനയുണ്ടെന്ന് പരാതി നൽകിയിട്ടും പോലീസ് അവഗണിച്ചതാണ് ഈ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.