വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

vande bharath express
 

വിശാഖപട്ടണം: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ചരപാളം എന്ന സ്ഥലത്ത് വച്ച് ബുധനാഴ്ചയാണ് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പൊലീസിന്റെയും സംയുക്ത സംഘം നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘത്തെ പിടികൂടിയത്.

അതേസമയം, ഇവര്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു.