ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥി സംഘര്‍ഷം

bhopal
 

മധ്യപ്രദേശ്: പെണ്‍കുട്ടിയെ കളിയാക്കിയെന്ന് ആരോപിച്ച് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ഭോപ്പാലിലെ  ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ്  രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഒരു വിദ്യാര്‍ഥി അസഭ്യം പറയുകയും കളിയാക്കുകയും ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇവര്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ), 294 (പൊതുസ്ഥലത്തെ മോശം പ്രവൃത്തി) എന്നിവ പ്രകാരമാണ് കേസ്. സംഘര്‍ഷത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.