വിദ്വേഷം പടർത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണം; ചില വാര്‍ത്താചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സുപ്രിം കോടതി

supreme court
 

ന്യൂഡല്‍ഹി: വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണമെന്ന് സുപ്രീംകോടതി. ചില വാർത്താചാനലുകളുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. വിദ്വേശ പ്രസംഗങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. 

ചാനലുകൾ പരസ്പരം മത്സരിക്കുകയാണ്. മത്രമല്ല പല വിദ്വേശ പ്രസംഗങ്ങളും ഉണ്ടാക്കുന്നത് ഇത്തരം ടി.വി ചാനലുകളാണ്. അതുകൊണ്ടുതന്നെ വാർത്താ അവതാരകർ സ്വയം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സുദർശനം, റിപ്പബ്ലിക്ക് ടിവി എന്നിവയുടെ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഹരിജികൾ കോടതിയിൽ എത്തിയത്.
 
പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരിടാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വിഭാഗം ചാനലുകള്‍ ശ്രമിക്കുകയാണ്. അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ വാര്‍ത്തകള്‍ സ്‌തോഭജനകമായി അവതരിപ്പിക്കാന്‍ മത്സരിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍.

ചാനല്‍ അവതാരകര്‍ തന്നെ പ്രശ്‌നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. NBSA പോലുള്ള സ്ഥാപനങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.