ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ; അ​ഞ്ച് ജി​ല്ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ്

TN Heavy Rains forecast for next 2 days till 15 Nov
 

ചെ​ന്നൈ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. ചെ​ന്നൈ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന​ത്തെ തേ​നി, ഡി​ണ്ടി​ഗ​ൽ, മ​ധു​ര, ശി​വ​ഗം​ഗ, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ൽ സ​ർ​ക്കാ​ർ വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.‌‌ ന​വം​ബ​ർ 15 വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.

തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ചെന്നൈയിലും മറ്റ് പല ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു.


വൈ​ഗ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കുകിഴക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലും രൂപംകൊണ്ട ന്യൂനമർദം ശനിയാഴ്ച രാവിലെ വരെ വടക്കുപടിഞ്ഞാറ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ശനി, ഞായർ ദിവസങ്ങളിൽ തമിഴ്‌നാട്ടിലും കേരളത്തിലും നീങ്ങാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.