കോണ്‍ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പില്‍ തരൂ‍ര്‍ ഔദ്യോഗിക സ്ഥാനാ‍‍ര്‍ത്ഥിയാവില്ല

ചെങ്കോട്ടയില്‍ പാറേണ്ടത് ത്രിവര്‍ണ പതാകയാണെന്ന് ശശി തരൂര്‍
 

ന്യൂഡല്‍ഹി: ശശി തരൂ‍ർ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ധാരണയുണ്ടാകുമെന്നുംനേതാക്കൾ സൂചിപ്പിച്ചു. 

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ആണ് നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. 
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ഗാന്ധി കുടംബം താല്‍പ്പര്യപ്പെടുന്നതെന്നാണ് വിവരം. മത്സരിക്കാനുള്ള സാധ്യത നിലനിർത്തുന്ന ശശി തരൂര്‍ സമവായത്തിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

വടക്കേ ഇന്ത്യയില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് വാദം ഉയർത്തി തരൂരിനെ നേരിടാനാണ് ഔദ്യോഗിക പക്ഷത്തിൻറെ  നീക്കം. എന്നാല്‍ ഇതിനെ ഭാരതീയനാവുകയാണ് വേണ്ടതെന്ന്  ഹിന്ദിയില്‍ മറുപടി പറഞ്ഞ്  തരൂർ പ്രതിരോധിച്ചു. കോണ്‍ഗ്രസ് ഒരു വ്യക്തിയല്ലെന്നും തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക സുതാര്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.