രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും

gg
 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ 5 മാസം നീളുന്ന യാത്രക്ക് ഇന്ന് വൈകിട്ട് കന്യാകുമാരിയിൽ തുടക്കമാകും. അച്ഛന്റെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാകും രാഹുൽ ഗാന്ധി പദയാത്രക്ക് തുടക്കം കുറിക്കുക. കേന്ദ്ര സർക്കാരിനെതിരെയുള്ള യാത്ര പക്ഷേ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്.