ആസിഡ് ആക്രമണത്തിനിരയായ യുവതിയെ സ്റ്റാൻറിങ് കൗൺസലായി നിയമിച്ച് ജമ്മു കശ്മീർ ഭരണകൂടം

court

ശ്രീനഗർ: ആസിഡ് ആക്രമണത്തിനിരയായ യുവതിയെ സ്റ്റാൻറിങ് കൗൺസലായി നിയമിച്ച് ജമ്മു കശ്മീർ ഭരണകൂടം. അഭിഭാഷകയായ സേഹർ നാസിറിനെ ശ്രീനഗർ സ്റ്റാൻറിങ് കൗൺസലായാണ് നിയമിച്ചത്.

നിയമ, നീതി ന്യായ, പാർലമെൻററി വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെട്ട സ്ത്രീകളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിനും ആസിഡ് ആക്രമണത്തിൽ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസത്തിനും സമൂഹത്തിൽ മാന്യമായ സ്ഥാനം സൃഷ്ടിക്കുന്നതിനും കൂടിയുള്ള മുന്നേറ്റത്തിൻറെ ഭാഗമാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു.

ശ്രീനഗറിലെ കീഴ് കോടതികളിൽ സർക്കാർ കേസുകൾ വാദിക്കുന്നതിനുള്ള സ്റ്റാൻറിങ് കൗൺസിലായാണ് നിയമനം.