എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും

murmu
 


സെപ്റ്റംബർ 17-19 തീയതികളിൽ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു  പങ്കെടുക്കും. ഇതിൽ  പങ്കെടുക്കാനായി രാഷ്ട്രപതി ലണ്ടൻ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിക്കും.സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിക്കുന്നത്. 

ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 11 ഞായറാഴ്ച ഇന്ത്യയും ദേശീയ ദുഃഖാചരണം ആചരിച്ചു.

രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ എത്തിയിരുന്നു.