കല്യാണ ചടങ്ങിനെത്തിയ അതിഥിയെ വരൻ വെടിവെച്ച് കൊലപ്പെടുത്തി

gun

മുസാഫർനഗർ: കല്യാണ ചടങ്ങിനെത്തിയ അതിഥിയെ വരൻ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാപൂരിലാണ് സംഭവം. ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലിയെന്ന ബന്ധുവിനെയാണ് വരൻ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വരൻ ഇഫ്തിഖറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെടിവെപ്പിന് പിന്നാലെ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി എസ്പി അതുൽ ശ്രീവാസ്തവ അറിയിച്ചു.