ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം അതി തീവ്രം

jlut
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുന്നു. രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി. ഡൽഹി,മധ്യപ്രദേശ്,പഞ്ചാബ് സംസ്ഥാനങ്ങളിലും കൂടിയ താപനില 45ലേക്കെത്തി. ഉത്തരേന്ത്യയിൽ ചൊവ്വാഴ്ച വരെ ഉഷ്ണ തരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില 46മുതൽ47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിനും സാധ്യത ഉണ്ട്. രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച കൂടിയ താപനില 48 ഡിഗ്രിയിലെത്തിയിരുന്നു. ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്.