16 കാരിയെ കൂട്ടബലാൽസംഗം ചെയ്ത പ്രതികളുടെ വീടുകൾ ഇടിച്ചുനിരത്തി

madhyapradesh
 

16 കാരിയെ കൂട്ടബലാൽസംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി. ആറുപേർ ചേർന്ന് ആണ് മധ്യപ്രദേശിലെ രേവയിൽ 16കാരിയെ  ബലാൽസംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ് അധികൃതർ പൊളിച്ചത്. ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും നടപടി തുടങ്ങി.

 ആറുപ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അഞ്ചുപേർ പൊലീസ് പിടിയിൽ ആയെന്നും ഒരാൾക്കായി തിരച്ചിൽ നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അഷ്ടഭുജി ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയെ ആറുപേർ ചേർന്ന് ആക്രമിച്ച ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു.