രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും മാസ്ക് നിർബന്ധമാക്കി
Fri, 22 Apr 2022

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡൽഹിയിലും പഞ്ചാബിലും മാസ്ക് നിർബന്ധമാക്കിയിരുന്നു.
കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു. എന്നാൽകൊവിഡ് കേസുകൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയത്.