ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും

president
 


രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 11 മണി മുതൽ നടക്കും. പാർലമെന്റിന്റിന്റെ 63-ാം നമ്പർ മുറിയിൽവെച്ചാണ് വോട്ടെണ്ണൽ. വൈകുന്നേരം നാല് മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദി ഫലം പ്രഖ്യാപിക്കുന്നതോടെ ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ആരെന്ന് അറിയാം.

ഭരണ കക്ഷിയായ എൻഡിഎയിൽ നിന്ന് ദ്രൗപതി മുർമുവും പ്രതിപക്ഷത്ത് നിന്ന് യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. ആദ്യം എംഎൽഎമാരുടേയും പിന്നീട് എംപിമാരുടേയും വോട്ടുകൾ എണ്ണുമെന്നാണ് വിവരം.വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബാലറ്റുപെട്ടികൾ ഡൽഹിയിൽ എത്തിച്ചിരുന്നു. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. 16 എംപിമാർക്കും 13 എംഎൽഎമാർക്കും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി.