പ്രതിപക്ഷം കുഴിച്ച കുഴിയില്‍ പ്രതിപക്ഷം തന്നെ വീഴും; വിശ്വാസം തെളിയിച്ച് ഹേമന്ത് സോറന്‍ സര്‍ക്കാര്‍

hemanths osran
 


ജാർഖണ്ഡിൽ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. എതിര്‍ത്ത് വോട്ടുചെയ്യാന്‍ ആരുമുണ്ടായില്ല 48 പേരും  സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആരോപിച്ചത്. 

തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു വോട്ടെടുപ്പ്. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന ആരോപണമാണ് സോറന്‍ ഉയര്‍ത്തിയത്. ഈ സമ്മര്‍ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു വിശ്വാസ വോട്ട് തേടല്‍.

വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ റായ്പൂരിലേയ്ക്ക് മാറ്റിയ യുപിഎ എംഎല്‍എമാരെ കഴിഞ്ഞ രാത്രിയില്‍ പ്രത്യേക വിമാനത്തില്‍ റാഞ്ചിയില്‍ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയില്‍ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.