വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നു; അന്വേഷണം

indigo

 
ന്യൂ ഡല്‍ഹി:  ഇന്റിഗോ വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ചെന്നൈ - തിരുച്ചിറപ്പള്ളി വിമാനത്തില്‍ ഡിസംബര്‍ 10 നാണ് സംഭവം നടന്നത്.

അതേസമയം, ബിജെപി എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കാണിച്ച് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് കത്ത് എഴുതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏത് യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല.