തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ തമിഴ്നാട് അതിര്‍ത്തിയിലെ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക് . പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. പ്രാദേശിക ഉൽപാദനം വർധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. ശരാശരി കർഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാൽ ഹോർട്ടികോർപിനു നൽകാനും കർഷകർ തയാറല്ല. വരും ദിവസങ്ങളിൽ വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത് .
Comments