അയോധ്യയില്‍ യോഗി ആദിത്യനാഥിന്റെ പേരിലുള്ള ക്ഷേത്രം

yogi
 

അയോധ്യയില്‍ മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന്റെ പേരിലുള്ള ക്ഷേത്രം ആളുകളെ ഏറെ ആകര്‍ഷിക്കുന്നു. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് ഹൈവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രാമനെപ്പോലെ അമ്പും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെവിഗ്രഹത്തില്‍ എല്ലാ ദിവസവും വൈകുന്നേരം പൂജയും ചെയ്യുന്നു.  

രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പെയാണ് യോഗി ക്ഷേത്രവും ശ്രെധ നേടുകയാണ്. യോഗി ആദിത്യനാഥ് ഞങ്ങള്‍ക്കായി രാമക്ഷേത്രം പണിതെന്നും അതുകൊണ്ടാണ് യോഗി ആദിത്യനാഥിനായി ക്ഷേത്രം പണിതതെന്നും പ്രഭാകര്‍ മൗര്യ പറഞ്ഞു.