സിംഗപ്പൂരില്‍ അപ്പോയിന്റ്‌മെന്റ് ഉണ്ട്;പാസ് പോർട്ട് വിട്ടുകിട്ടണമെന്ന് ലാലുപ്രസാദ് യാദവ്

laluprasad yadhv
 

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവ്.പ്രത്യേക സിബിഐ കോടതിയിലാണ് ആവശ്യമറിയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. 

വൃക്ക സംബന്ധമായ അസുഖവുമായി ചികിത്സയിലാണ് അദ്ദേഹം.'ലാലു പ്രസാദ് യാദവിന് നെഫ്രോളജിസ്റ്റും സ്‌പെഷ്യലിസ്റ്റുമായി സെപ്തംബര്‍ 24 ന് സിംഗപ്പൂരില്‍ അപ്പോയിന്റ്‌മെന്റ് ഉണ്ട്, സെപ്തംബര്‍ 22 നകം അദ്ദേഹത്തിത്തിന് അവിടേക്ക് പോകേണ്ടതുണ്ട്' എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനന്ത് കുമാര്‍ പറഞ്ഞു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്, ജാര്‍ഖണ്ഡിലെ ചൈബാസ, ദിയോഘര്‍, ദുംക, ഡൊറണ്ട ട്രഷറികളില്‍ നിന്ന് കോടികള്‍ പിന്‍വലിച്ചതുള്‍പ്പെടെ അഞ്ച് വ്യത്യസ്ത കേസുകളിലാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.