ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകും ; പ്രധാനമന്ത്രി നരേന്ദ്ര മോദി

hp
 

ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മാണ്ഡി ജില്ലയിലെ സുന്ദർനഗറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു. മലയോര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സുസ്ഥിരമായ സർക്കാർ അനിവാര്യമാണ്. 

‘ഇത്തവണത്തെ ഹിമാചൽ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്. നവംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് വരുന്ന അഞ്ച് വർഷത്തേക്ക് മാത്രമല്ല, ഓരോ വോട്ടും അടുത്ത 25 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന യാത്രയെ നിർവചിക്കും’ – പ്രധാനമന്ത്രി പറഞ്ഞു. ‘ഏതാനും ആഴ്ചകൾക്കുമുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കി. ഹിമാചൽ പ്രദേശിനെ സംബന്ധിച്ചടുത്തോളം അടുത്ത 25 വർഷം വളരെ നിർണായകമാണ്.’ എന്ന്  മോദി കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിൽ ദ്രുതഗതിയിലുള്ള പുരോഗതിയും സുസ്ഥിരമായ ഒരു സർക്കാരും കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കിയ മോദി, ഹിമാചൽ പ്രദേശിലെ ജനങ്ങളും യുവാക്കളും അമ്മമാരും സഹോദരിമാരും ഇത് നന്നായി മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.