രാഹുൽ ഗാന്ധിയുടെ നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ നവംബർ 23 ന് മധ്യപ്രദേശിലെത്തും. ഈ യാത്രയിൽ മധ്യപ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും. ഇതാദ്യമായാണ് പ്രിയങ്ക ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്.ഇക്കാര്യം മുതിർന്ന പാർട്ടി നേതാവ് ജയറാം രമേശാണ് അറിയിച്ചത്.
ബുർഹാൻപൂരിന് സമീപം മധ്യപ്രദേശിൽ പ്രവേശിക്കുന്ന യാത്ര ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. നാല് ദിവസം പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായി മധ്യപ്രദേശിലുണ്ടാകും .മഹാരാഷ്ട്രയിലാണ് പര്യടനം ഇപ്പോൾ എത്തി നിൽക്കുന്നത്. നേരത്തെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിലെ യാത്രയിൽ പങ്കെടുത്തിരുന്നു.
Comments