തൂത്തുക്കുടി അപകടം ;തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പടെ 4 മരണം

accident
 

തമിഴ്നാട്ടിൽ തൂത്തുകുടിയിൽ  നടന്ന വാഹനാപകടത്തിൽ നാല് മലയാളികൾ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് മലയാളികൾ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

തിരുവനന്തപുരം സ്വദേശികളായ എട്ടംഗ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ചാലയിൽ താമസിക്കുന്നവർ പഴനിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കുഞ്ഞിൻ്റെ നേർച്ചയ്ക്കായാണ് കുടുംബം പഴനിയിലേയ്ക്ക് പോയത്.

യാത്രയ്ക്കിടെ കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ഒരു വയസുള്ള ആരവ് എന്നിവരാണ് മരിച്ച ചാല സ്വദേശികൾ. എന്നാൽ നാലാമനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.