നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് ;മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

accident
 


നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.18 വയസുള്ളവരാണ് മരിച്ച മൂന്ന് വിദ്യാർത്ഥികളും. കാര്‍ 160 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം.കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന്‍ എന്നിവരാണ് മരിച്ചത്. 

ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ തെന്നനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപമായിരുന്നു അപകടം. ഇവരില്‍ റോഷന്‍ എന്നയാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാക്കി മൂന്ന് പേരും കാറിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു.