ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു

tamilnadu
 

തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ വീടിനുള്ളിലെ  ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു . ഇന്ന് പുലര്‍ച്ചെ നാലോടെ ഗുഡുവാഞ്ചേരി ടൗണിലെ ആര്‍ആര്‍ ബൃന്ദാവന്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. 

ഒരു വര്‍ഷം മുമ്പ് അന്തരിച്ച ഗുഡുവാഞ്ചേരി സ്വദേശി വെങ്കിട്ടരാമന്റെ വീട്ടിലായിരുന്നു പൊട്ടിത്തെറി. ദുബായില്‍ താമസിച്ചിരുന്ന ഭാര്യ ഗിരിജ  ഉള്‍പ്പെടെയുള്ള കുടുംബം നാട്ടിലെത്തിയിരുന്നു. ഗിരിജ, സഹോദരി രാധ , സഹോദരന്‍ രാജ്കുമാര്‍ , രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍ ആരാധന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ വീടിനുള്ളില്‍ പുക നിറഞ്ഞു. ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

പിന്നാലെ പുക ശ്വസിച്ച് മൂന്ന് പേര്‍ എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.  രണ്ട് പേർ ചികിത്സയില്‍ തുടരുകയാണ്.