ത്രിപുര രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി

biplab dev
 

ത്രിപുരയിലെ ഏക രാജ്യസഭാ സീറ്റിലേക്ക് സെപ്തംബര്‍ 22-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ  നാമനിര്‍ദ്ദേശം ചെയ്ത് ബിജെപി. തിരഞ്ഞെടുപ്പ്. ഡോ. മണിക് സാഹ മുഖ്യമന്ത്രിയായി നിയമിതനായതിനെത്തുടര്‍ന്ന് എംപി പദവി രാജിവെച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. 

തന്നെ നാമനിര്‍ദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി വിപ്ലബ് ദേബ് ട്വിറ്ററില്‍ കുറിച്ചു. ത്രിപുരയുടെയും ജനങ്ങളുടെയും വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുൻ ധനമന്ത്രി ഭാനുലാൽ സഹയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാർഥി.