ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം;ഏഴ് സ്ത്രീകൾ മരിച്ചു

accident
 

കർണാടക:കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  അപകടം.അപകടത്തിൽ  ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണ്.


മരിച്ച സ്ത്രീകളെല്ലാം തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ ബിദറിലെ ബെമലഖേഡ സർക്കാർ സ്‌കൂളിന് സമീപം ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. പാർവതി, പ്രഭാവതി , ഗുണ്ടമ്മ, യാദമ്മ , ജഗ്ഗമ്മ , ഈശ്വരമ്മ , രുക്മിണി എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.