പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്രമം; ഡ​ൽ​ഹി​യില്‍ പ്ര​തി വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു

dead body
 

ന്യൂ​ഡ​ൽ​ഹി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു. യു​വ​തി​യെ ശ​ല്യം ചെ​യ്ത​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച മ​ജ്നു കാ ​ടി​ല്ല സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ സി​വി​ൽ ലൈ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ ര​ക്ഷ​പെ​ട്ട് ഓ​ടി​യ​ത്. ഇ​തി​നി​ടെ ഇ​യാ​ളെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ രാ​ഹു​ലി​ന്‍റെ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പ്ര​തി​യെ ഇ​ടി​ച്ച വാ​ഹ​ന​ത്ത​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.