ജമ്മുകശ്മീരില്‍ ഇരട്ട സ്ഫോടനം; ആറുപേര്‍ക്ക് പരിക്കേറ്റു, ഭീകരാക്രമണമെന്ന് പൊലീസ്

jammu kashmir bomb attack
 


ജമ്മു: ജമ്മുകശ്മീരിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയില്‍  രണ്ട് വാഹനങ്ങളിലായിട്ടാണ് സ്‌ഫോടനമുണ്ടായതെന്നും
സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.