തമിഴ്നാട്ടിൽ രണ്ട് മലയാളികൾ റോഡരികിൽ മരിച്ച നിലയിൽ

murder
 


തമിഴ്നാട്ടിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മപുരിയിൽ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. എറണാകുളം സ്വദേശി ശിവകുമാർ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇരുവരുടെയും കൊലപാതങ്ങൾ ആണെന്നാണ് സംശയം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എന്നാൽ  ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.