മഹാരാഷ്ട്രയിൽ എ.ടി.എം മെഷീൻ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ രണ്ടുപേർ പിടിയില്‍

robbing ATM machine
 

താനെ: എ.ടി.എം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ടുപേർ കസ്റ്റഡിയിൽ. മുംബൈയിലെ ഭാണ്ഡൂപ്പ് നിവാസികളായ സന്ദീപ് ഷിൻഡെ, വേദാന്ത് ചിർമുലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

താനെ ജില്ലയിലെ ബദ്ലാപൂർ മേഖലയിൽ നിന്നാണ് ഇവരെ കസ്റ്റഡയിലെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ 4 മണിക്കാണ് ബെലവല്ലി റോഡിലെ എടിഎമ്മിനടുത്ത് രണ്ടുപേരെ സംശയാസ്പദമായി കണ്ടത്. സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെട്രോളിംഗിനെത്തിയ ബദ്ലാപൂർ വെസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.