ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തി;മോദിക്ക് നേരെവധഭീഷണി

modi
 

പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഓഡിയോ സന്ദേശം. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി ഭീഷണി വന്നത്.ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി ഇപ്പോൾ ഗുജറാത്തിൽ റാലികളില്‍ പങ്കെടുത്ത് വരുമ്പോഴാണ് ഭീഷണി. ഇതേ  തുടർന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇതിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്തു.

അജ്ഞാതമായ നമ്പറില്‍ നിന്നാണ് ഭീഷണി ഓഡിയോ സന്ദേശം . മോദിയെ വധിക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് സഹായികളുടെ പേരുകളും ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശം അയച്ചയാൾ നൽകിയിട്ടുണ്ട്. മുസ്തഫ അഹമ്മദ്, നവാസ് എന്നാണ് എന്നാണ് കൊലയാളികളുടെ പേര് എന്നാണ് ഓഡിയോയില്‍ പറയുന്നത്. ഇതുവരെ 7 ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച്. 

വാട്‌സ്ആപ്പ് സന്ദേശത്തിൽ ഒരു വ്യക്തിയുടെ ഫോട്ടോയും അയച്ചിട്ടുണ്ട്. സുപ്രഭാത് വെസ് എന്ന വ്യക്തിയുടെ ഫോട്ടയാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു.