ഐക്യം മാത്രമാണ് കോൺഗ്രസിന് ഏക രക്ഷ
Sat, 23 Jul 2022

ഐക്യം മാത്രമാണ് 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎയെ പരാജയപ്പെടുത്താൻ ഏക രക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.പരസ്പരം മത്സരിച്ച് മുന്നോട്ട് പോയാൽ കാര്യങ്ങൾ പ്രയാസമേറിയതാവും. മുന്നോട്ടുള്ള യാത്രയിൽ വിവിധ കക്ഷി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാവാൻ പാടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഉടൻ നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നത വിഷയമാക്കേണ്ടതില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴത്തെ പ്രശ്നങ്ങൾ വലിയ കാര്യമായി എടുക്കേണ്ടെന്നും തരൂര്‍ പറഞ്ഞു.