ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന്

election

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് ഖതൗലി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന്. ഡിസംബര്‍ 8 ന് ഫലം പ്രഖ്യാപനം  നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും അതേ ദിവസം തന്നെ പുറത്തുവരും. 

രാജ്യത്തെ എല്ലാ നിയമസഭാ സീറ്റുകളിലെയും ഒഴിവ് നികത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അടുത്തിടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തിയിരുന്നു. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംഎല്‍എ വിക്രം സിംഗ് സൈനിയെ അയോഗ്യനാക്കിയതോടെ് ഖത്തൗലി സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഛത്തീസ്ഗഢ് എന്നീ അഞ്ച് നിയമസഭാ സീറ്റുകളിലും ഉത്തര്‍പ്രദേശിലെ മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിലേക്കും  നവംബര്‍ 5-ന് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.