വി ഡി സവര്‍ക്കറെ അപമാനിച്ചു ; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആർ

raga
 

വി ഡി സവര്‍ക്കറെ അപമാനിച്ചെന്ന് ആരോപിച്ച്  രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കറും ശിവസേന എംപി രാഹുല്‍ ഷെവാലെയും നല്‍കിയ പരാതികളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

സ്വാതന്ത്ര്യ സമര സേനാനിയെ രാഹുല്‍ അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 
രാഹുലും കോണ്‍ഗ്രസും സവര്‍ക്കറെ അപമാനിക്കുന്നത് ഇതാദ്യമല്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി ലഭിക്കാത്തതിനാല്‍ പബ്ലിസിറ്റി നേടാനാണ് രാഹുല്‍ ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു.