ഒരു സിറിഞ്ചിൽ 30 സ്‌കൂൾ കുട്ടികൾക്ക് വാക്‌സിൻ;മെഡിക്കൽ വിദ്യാർത്ഥി അറസ്റ്റിൽ

injection
 

ഒരു സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂൾ കുട്ടികൾക്ക് വാക്‌സിൻ നൽകിയ സംഭവത്തിൽ  നഴ്സ് അറസ്റ്റിൽ. ഭോപ്പാലിനോട് ചേർന്നുള്ള ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വാക്‌സിനേഷനിടെയാണ് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് നഴ്‌സ് 30 കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. 
മെഡിക്കൽ വിദ്യാർത്ഥിയാണ് ഒരു സിറിഞ്ച് ഉപയോഗിച്ച് മുപ്പതോളം വിദ്യാർത്ഥികൾക്ക് കുത്തിവെപ്പ് നൽകിയത്.ഇതോടെ മെഡിക്കൽ വിദ്യാർത്ഥിയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. 

സ്വകാര്യ നഴ്‌സിങ് കോളജിൽ പഠിക്കുന്ന നഴ്‌സിങ് വിദ്യാർഥികൾക്ക് ആരോഗ്യവകുപ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥി ഒന്നിനുപുറകെ ഒന്നായി ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി. ഒരു വിദ്യാർത്ഥിയുടെ പിതാവ് സംഭവം കണ്ടതോടെയാണ് വിവരം പുറത്തുവരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.