ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും; ആര്‍ക്കും പിന്തുണയില്ലെന്ന് തൃണമൂൽ കോൺഗ്രസ്

മമത ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിന് തുടക്കം കുറിക്കും
 

ന്യൂ‍ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് പാർട്ടി നേതാവ് അഭിഷേക് ബാനർജി. തൃണമൂലുമായി കൂടിയാലോചിക്കാതെ യുപിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്നും അഭിഷേക് അറിയിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഡാർജിലിങ്ങിൽ കൂടിക്കാഴ്ച നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് തൃണമൂലിന്റെ പ്രഖ്യാപനം. മല്ലികാർജുൻ ഖർഗെ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും തൃണമൂൽ വിട്ടുനിൽക്കും.

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ ആണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയാണ് യുപിഎ സ്ഥാനാർഥി. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.