ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

hp
 

ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 43 സീറ്റുകളാണുള്ളത്. സംസ്ഥാനത്ത് ആകെ 55,92,828 വോട്ടർമാരാണുള്ളത്. ഇതിൽ 28,54,945 പുരുഷന്മാരും 27,37,845 സ്ത്രീ വോട്ടർമാരുമാണ്. ഇത് കൂടാതെ ആകെ 38 മൂന്നാം ലിംഗക്കാരും വോട്ട് ചെയ്യും. 1982 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് കണ്ടത്. 

പോളിംഗിൽ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഹിമാചലിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് എത്തി. സാഹചര്യം കണക്കിലെടുത്ത് വിവേകത്തോടെ വോട്ട് ചെയ്യണമെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞു.