സര്‍ക്കാര്‍ പ്രതിനിധി വേണം; കൊളീജിയത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം

sc-collegium
 

ന്യൂ ഡല്‍ഹി:  കൊളീജിയം തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.

ജഡ്ജി നിയമനത്തില്‍ സുതാര്യതയും പൊതു വിശ്വാസ്യതയും ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി ആവശ്യമാണെന്ന് കേന്ദ്ര നിയമമന്ത്രി റിജിജു നല്‍കിയ കത്തില്‍ പറയുന്നു. സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പെടുത്തണമെന്നാണ് കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കൊളീജിയം സംവിധാനത്തിനെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവരും നേരത്തെ രംഗത്തു വന്നിരുന്നു.