മുല്ലപ്പെരിയായാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

dam
 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയില്‍. ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് ആദ്യത്തെ മുന്നറിയിപ്പ് നല്‍കി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. എന്നാല്‍ 525 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ എത്തിയാല്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നേക്കും. 

അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.