ടിവി കാണുന്നതിനിടെ എലി വിഷമുള്ള തക്കാളി ചേർത്ത് നൂഡിൽസ് ഉണ്ടാക്കി കഴിച്ചു;യുവതി മരിച്ചു

tomato
 

എലിവിഷമുള്ള തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് 27 വയസുള്ള യുവതി മരിച്ചു.മുംബൈയിൽ  മലാഡിലെ പാസ്കൽ വാഡിയിലാണ്  27 വയസുള്ള യുവതി എലിവിഷം കലർത്തിയ തക്കാളി മാഗിയിൽ ചേർത്ത് കഴിച്ചതോടെ മരണപ്പെട്ടത്. അപകടത്തിന് കാരണം ഇതാണെന്ന് ഡോക്ടർമാരും  പറഞ്ഞു.

യുവതി ഭർത്താവിനും സഹോദരനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മാഗി കഴിച്ച് മണിക്കൂറുകൾ കഴിഞ്ഞതോടെ യുവതി ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ഭർത്താവും സഹോദരനും ചേർന്നാണ് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. 

എലിശല്ല്യം രൂക്ഷമായതോടെ ജൂലൈ 21ന് എലികളെ കൊല്ലാനായി തക്കാളിയിൽ വിഷം ചേർത്തിരുന്നു. പിറ്റേന്ന് നൂഡിൽസ് ഉണ്ടാക്കിയപ്പോൾ  എലിവിഷമുള്ള തക്കാളി ചേർക്കുകയായിരുന്നു.ടി.വി കണ്ടുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് യുവതിക്ക് അബദ്ധം പറ്റിയത്.കേസിൽ ദുരൂഹതയൊന്നുമില്ലെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ചയാണ് യുവതി മരിച്ചത്.