ഭാര്യക്ക് ഭാരം കൂടുന്നു;വിവാഹമോചനത്തിനായി ഭർത്താവ്

divorce
 


വിവാഹശേഷം ഭാര്യയ്ക്ക് തടിവെക്കുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. മീററ്റിലാണ് സംഭവം.  

വിവാഹ ശേഷം ഭാര്യയുടെ ശരീര ഭാരം കൂടിയെന്ന് ആരോപിച്ച് വിവാഹ മോചനത്തിന് ഒരുങ്ങി ഭർത്താവ് പരാതി . മീററ്റിലാണ് സംഭവം. ഇതേതുടർന്ന് നീതി ആവശ്യപ്പെട്ട് നസ്മ എന്ന യുവതി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവരുന്നത്. 

ഒരു മാസം മുമ്പ് സൽമാൻ എന്ന ഭർത്താവ് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും അതിനുശേഷം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും നസ്മ പറഞ്ഞു. ഇവർക്ക് 7 വയസ്സുള്ള ഒരു മകനുമുണ്ട് . സൽമാൻ തന്നെ പതിവായി ശരീര ഭാരം കൂടുന്നത് സംബന്ധിച്ച് വഴക്കിടാറുണ്ടെന്നും നസ്മ പറയുന്നു. തടിച്ചിയെന്ന് വിളിച്ച് കളിയാക്കാറുണ്ട്. തന്നെ പോലൊരാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് ഭർത്താവ് എപ്പോഴും പറയാറുണ്ടെന്നും നസ്മ പറഞ്ഞു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു.