'യെജ്‌ ഈസ് ജസ്റ്റ് എ നമ്പർ..'; 66 കാരനായ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരത്തിന് വിവാഹം, വധു 38കാരി അധ്യാപിക ​​​​​​​

d
 

മുംബൈ: 66 കാരനായ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാല്‍ വിവാഹിതനാവുന്നു. അധ്യാപികയായ ബുള്‍ ബുള്‍ സാഹയാണ് വധു.  

ഇരുവരും ഏറെ നാളായി വളരെ സുഹൃത്തുക്കളായായിരുന്നു. നിലവില്‍ ബംഗാള്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് അരുണ്‍ ലാല്‍. അരുണിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത്. റീനയായിരുന്നു ആദ്യ ഭാര്യ. പരസ്പര സമ്മതത്തോടെയാണ് ഇവര്‍ ബന്ധം പിരിഞ്ഞത്. പക്ഷെ  അസുഖബാധിതയായ റീന ഇപ്പോഴും അരുണിന്റെ കൂടെയാണ് കഴിയുന്നത് എന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 

അരുണും ബുള്‍ ബുള്‍ സാഹയും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ  കോവിഡ് മൂലം  സമയമായിരുന്നതിനാല്‍ നീക്കി വെക്കുകയാണുണ്ടായത് എന്നാണ് സൂചനകൾ ലഭിക്കുന്നത്. മെയ് രണ്ടിനാണ് ഇവര്‍ വിവാഹിതരാവുന്നത് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.